ഡൽഹി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിന്‍ ഷാഹിറിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാതെ സുപ്രീംകോടതി. സൗബിന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല.
ഇതോടെ സൗബിന് മുൻകൂർ ജാമ്യത്തിൽ തുടരാം. ഇതൊരു സിവില്‍ തര്‍ക്കം മാത്രമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസിലെ പരാതിക്കാരനായ സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൗബിൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ക്കാണ് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലായിരുന്നു നടപടി.