സിഡ്നി: സിഡ്‌നിയിലെ വെടിവെപ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് റിപ്പോർട്ട്. 50കാരനായ അച്ഛനും 24കാരനായ മകനുമാണ് ആക്രമണം നടത്തിയതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇവർ പാകിസ്ഥാൻ സ്വദേശികളെന്നും റിപോർട്ടുണ്ട്. അക്രമികളിലൊരാൾ മരിച്ചു. മറ്റൊരാൾ ചികിത്സയിലാണ്.
അതേസമയം ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. സംഭവത്തെ തീവ്രവാദ ആക്രമണമായി പരിഗണിച്ചെന്ന് പോലീസ് പറഞ്ഞു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ക്കുകയായിരുന്നു.