ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയോട് പത്തനംതിട്ട വിടരുതെന്ന് അന്വേഷണസംഘം
സെഷൻസ് കോടതിയുടെ ഈ ഉത്തരവ് പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തിൽ രാഹുലിൻ്റെ ചോദ്യം ചെയ്യൽ താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയോട് പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നിർദ്ദേശം നൽകി. രാഹുലിനെ ചോദ്യം ചെയ്യാൻ ഇന്ന് (തിങ്കളാഴ്ച) ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ മുൻ നിർദ്ദേശം. എന്നാൽ, സെഷൻസ് കോടതിയുടെ ഈ ഉത്തരവ് പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തിൽ രാഹുലിൻ്റെ ചോദ്യം ചെയ്യൽ താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്.
ബലാത്സംഗക്കേസുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ തീരുമാനം വന്ന ശേഷമായിരിക്കും രാഹുലിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ പോലീസ് അന്തിമ തീരുമാനമെടുക്കുക. ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ കഴിഞ്ഞ ഡിസംബർ 11-നാണ് പാലക്കാട് എത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പിറ്റേന്നാണ് അദ്ദേഹം പത്തനംതിട്ടയിലെ വീട്ടിൽ തിരിച്ചെത്തിയത്.
What's Your Reaction?

