കേരളം പോളിംഗ് ബൂത്തിലേക്ക്; ബി.ജെ.പിയുടെ ആദ്യ പട്ടിക പുറത്ത്; രാജീവ് ചന്ദ്രശേഖർ നേമത്ത്, തൃശൂരിൽ പത്മജ

കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-ന് ഫലം പ്രഖ്യാപിക്കും

Mar 16, 2026 - 17:34
Mar 16, 2026 - 17:34
 0
കേരളം പോളിംഗ് ബൂത്തിലേക്ക്; ബി.ജെ.പിയുടെ ആദ്യ പട്ടിക പുറത്ത്; രാജീവ് ചന്ദ്രശേഖർ നേമത്ത്, തൃശൂരിൽ പത്മജ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തി 47 മണ്ഡലങ്ങളിലെ പട്ടികയാണ് പുറത്തുവിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് നിന്ന് ജനവിധി തേടും.

കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-ന് ഫലം പ്രഖ്യാപിക്കും. എൽഡിഎഫ് മൂന്നാം തുടർച്ചയായ ഭരണം ലക്ഷ്യമിടുമ്പോൾ, ശക്തമായ തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എൻഡിഎ കൂടി രംഗത്തിറങ്ങിയതോടെ സംസ്ഥാനത്ത് ത്രികോണ മത്സരം മുറുകും.

പ്രധാന സ്ഥാനാർത്ഥികൾ ഒറ്റനോട്ടത്തിൽ:

നേമം: രാജീവ് ചന്ദ്രശേഖർ

കഴക്കൂട്ടം: വി. മുരളീധരൻ

തൃശൂർ: പത്മജ വേണുഗോപാൽ

വട്ടിയൂർക്കാവ്: ആർ. ശ്രീലേഖ

പാലക്കാട്: ശോഭാ സുരേന്ദ്രൻ

മഞ്ചേശ്വരം: കെ. സുരേന്ദ്രൻ

ഒറ്റപ്പാലം: മേജർ രവി

പൂഞ്ഞാർ: പി.സി. ജോർജ്ജ്

കാട്ടാക്കട: പി.കെ. കൃഷ്ണദാസ്

What's Your Reaction?

like

dislike

love

funny

angry

sad

wow