സൂര്യയും മമിതയും ഒന്നിക്കുന്ന 'വിശ്വനാഥ് ആന്റ് സൺസ്' ടീസർ പുറത്ത്; വെങ്കി അറ്റ്‌ലൂരി ചിത്രത്തിൽ തകർപ്പൻ പ്രണയകഥ
'ലക്കി ഭാസ്കറി'ലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരനായ വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
കൊച്ചി: ബോക്സ് ഓഫീസിൽ തകർപ്പൻ തിരിച്ചുവരവിനൊരുങ്ങി തമിഴ് സൂപ്പർതാരം സൂര്യ. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ-മമിത ബൈജു ചിത്രം 'വിശ്വനാഥ് ആന്റ് സൺസി'ന്റെ ടീസർ പുറത്തിറങ്ങി. മമിത ബൈജു സൂര്യയുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
'ലക്കി ഭാസ്കറി'ലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരനായ വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാൽപ്പതുകാരനായ നായകനും ഇരുപതുകാരിയായ നായികയും തമ്മിലുള്ള മനോഹരമായ പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
സൂര്യയുടെയും മമിതയുടെയും കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ടീസറിലെ സൂര്യയുടെ കോമഡി രംഗങ്ങളും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. മമിതയ്ക്കും സൂര്യയ്ക്കും പുറമെ പ്രശസ്ത ബോളിവുഡ് താരം രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ ചലിപ്പിക്കുന്നത്. സിത്താര എന്റർടൈൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ മാസത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് (Netflix) സ്വന്തമാക്കിയതായും സൂചനയുണ്ട്. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനറായാണ് വിശ്വനാഥ് ആന്റ് സൺസ് ഒരുങ്ങുന്നത്.
What's Your Reaction?