മച്ചാന്റെ മാലാഖ നാളെ തീയേറ്ററുകളിൽ 

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഷീലു എബ്രഹാമാണ് അവതരിപ്പിക്കുന്നത്. അബാം മൂവിസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മാണം.

Feb 26, 2025 - 23:35
Feb 26, 2025 - 23:38
 0  8
മച്ചാന്റെ മാലാഖ നാളെ തീയേറ്ററുകളിൽ 

തിരുവനന്തപുരം: സൗബിൻ ഷാഹിറും നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ചിത്രം നാളെ തീയേറ്ററുകളിൽ പ്രദർശനത്തിനായി ഡ്രീം ബിഗ് ഫിലിംസ് എത്തിക്കും.

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഷീലു എബ്രഹാമാണ് അവതരിപ്പിക്കുന്നത്. അബാം മൂവിസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മാണം.

കുടംബ ജീവിതത്തിൻ്റെ രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ഭാര്യാഭർതൃ ബന്ധത്തിലൂടെ നാം നിത്യവും നേരിടുന്ന അനുഭവങ്ങളുടെ ഒരു നേർക്കാഴ്ച്ച ചിരിയും ചിന്തയിലൂടെയും പറഞ്ഞു പോകുന്ന ശക്തമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിലൂടെ പ്രതിഫലിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, മനോജ്.കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ ബേബി, ആവണി ബേബി, ശ്രേയ ഷൈൻ, അഞ്ജനാ അപ്പുക്കുട്ടൻ, നിതാ പ്രോമി, ബിമി വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജാക്സൺ ആൻ്റണിയുടെ കഥയ്ക്ക് അജീഷ് പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു. സിൻ്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം- വിവേക് മേനോൻ.
എഡിറ്റിംഗ്- രതീഷ് രാജ്.
കലാ സംവിധാനം- സഹസ് ബാല.
മേക്കപ്പ്- ജിതേഷ് പൊയ്യ.
കോസ്റ്റ്യും - ഡിസൈൻ അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ജിജോ ജോസ്.
നിശ്ചല ഛായാഗ്രഹണം- ഗിരി ശങ്കർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- നസീർ മാവേലിക്കര, പ്രതീഷ് മാവേലിക്കര.
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി ഇരുപത്തി ഏഴിന് 
ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
പി.ആർ.ഒ- വാഴൂർ ജോസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow