മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. വര്‍ലിയിലെ മുംബെ ട്രാൻസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെൻ്റിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീക്ഷണി മുഴക്കിയിരിക്കുന്നത്.
സല്‍മാന്‍റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. മാത്രമല്ല താരത്തെ കൊലപ്പെടുത്തുമെന്നും സന്ദേശത്തിലുണ്ട്. മുംബൈ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351 (2) (3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് സല്‍മാന്‍റെ വീട്ടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്.