ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിയാകുന്നു; പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു

"മാ വന്ദേ" എന്നാണ് ചിത്രത്തിൻ്റെ പേര്

Sep 17, 2025 - 13:34
Sep 17, 2025 - 13:34
 0
ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിയാകുന്നു; പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ഒരുങ്ങുന്നു. സിൽവർ കാസ്‌റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം ആണ് ചിത്രം നിർമ്മിക്കുന്നത്.  "മാ വന്ദേ" എന്നാണ് ചിത്രത്തിൻ്റെ പേര്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി എത്തുന്നത്. 
 
നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉൾപ്പടെ ഏഴ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. 
 
ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ഛായാഗ്രാഹകൻ കെ കെ സെന്തിൽ കുമാർ, സംഗീത സംവിധായകൻ രവി ബസ്രൂർ, എഡിറ്റർ ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ എന്നിവർ അടങ്ങുന്നതാണ് ഈ സിനിമയുടെ ടെക്‌നിക്കൽ ടീം.
 
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കും. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലിഷിലും ചിത്രം റിലീസ് ചെയ്യും. 

What's Your Reaction?

like

dislike

love

funny

angry

sad

wow