തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നിമയസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ ഡോക്റ്ററുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.
സബ്മിഷന്‍ ആയി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഷയം ഉന്നയിച്ചത്. സംഭവത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട് എന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയിൽ അറിയിച്ചു.
യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കും. യുവതിക്ക് തുടർന്ന് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വീഴ്ചയുള്ള കേസുകളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.