കൊച്ചി: ആറാട്ടണ്ണനെന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് സന്തോഷ് വർക്കിയെ പോലീസ് പിടികൂടിയത്. കൊച്ചി നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സിനിമ നടികളില്‍ മിക്കവരും വേശ്യകളാണെന്ന പരാമര്‍ശമാണ് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. സന്തോഷ് വർക്കിയുടെ പരാമർശത്തിൽ നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവർത്തകരായ കുക്കു പരമേശ്വരൻ, ഭാഗ്യലക്ഷ്മി എന്നിവർ പരാതി നൽകിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.