കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മൈസൂരില്‍ വെച്ച് മലയാളിയായ നൃത്ത അധ്യാപിക മരിച്ചു

Feb 8, 2025 - 07:21
Feb 8, 2025 - 09:42
 0  9
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മൈസൂരില്‍ വെച്ച് മലയാളിയായ നൃത്ത അധ്യാപിക മരിച്ചു

മാനന്തവാടി∙ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും റീനയുടെയും മകൾ അലീഷ ആണ് മരിച്ചത്. മൈസൂരുവി‌ൽ വെച്ചാണ് അപകടം ഉണ്ടായത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. 

തുടർന്ന്, ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. തുടര്‍ന്ന്, മരണം സംഭവിച്ചു.

മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിലാണ്. മകൾ: എലൈന എഡ്വിഗ ജോബിൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow