വീട് പൂട്ടി ഭര്‍ത്താവ് പോയി! ഭക്ഷണവും മരുന്നുമില്ലാതെ യുവതിയും ഇരട്ടക്കുട്ടികളും; അഭയം തേടിയത് പോലീസ് സ്റ്റേഷനില്‍

Feb 8, 2025 - 07:52
Feb 8, 2025 - 09:38
 0  9
വീട് പൂട്ടി ഭര്‍ത്താവ് പോയി! ഭക്ഷണവും മരുന്നുമില്ലാതെ യുവതിയും ഇരട്ടക്കുട്ടികളും; അഭയം തേടിയത് പോലീസ് സ്റ്റേഷനില്‍

തിരുവനന്തപുരം: ഇരട്ടക്കുട്ടികളും അമ്മയും പുറത്തുപോയ സമയത്ത് വീടുപൂട്ടി പോയ ഭര്‍ത്താവിനെതിരെ പരാതി. വിഴിഞ്ഞം വെണ്ണിയൂരിലാണ് സംഭവം. രാത്രിയോടെ അമ്മയും രണ്ട് മക്കളും വിഴിഞ്ഞം പോലീസില്‍ അഭയം തേടി.

പുറത്തുപോയി തിരികെ വന്നപ്പോള്‍ വീട് പൂട്ടിയിരിക്കുതിനാല്‍ വീടിന് പുറത്ത് കാത്തിരുന്നെങ്കിലും മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ഇവര്‍ ബുദ്ധിമുട്ടിലായി. അഞ്ചു വയസ്സുള്ള ഇരട്ടക്കുട്ടികളും അമ്മയുമാണ് ദുരിതത്തിലായത്. കുട്ടികളിലൊരാള്‍ വൃക്കരോഗബാധിതനാണ്. 

മുൻപ് ഭർത്താവിനെതിരെ യുവതി ഗാർഹികപീഡന കേസ് നൽകിയിരുന്നു. ഇതുസംബന്ധിച്ച് കോടതിയിൽനിന്ന് പ്രൊട്ടക്‌ഷൻ ഓർഡർ വാങ്ങിയിരുന്നെന്ന് യുവതി പറഞ്ഞു. ഈ ഓർഡർ കാലാവധി നീട്ടി കിട്ടാനായി കോടതിയിൽ പോയപ്പോഴാണ് വീട് പൂട്ടി ഭർത്താവ് കടന്നുകളഞ്ഞത്. സംഭവത്തിൽ കേസെടുക്കുമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow