എല്ലാ കണ്ണുകളും ഡല്‍ഹിയില്‍; ജനങ്ങള്‍ ആര്‍ക്കൊപ്പം? വിധി ഇന്നറിയാം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്.
എന്നാല്‍, എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പ്രകാരം ബിജെപിയ്ക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍, ആത്മവിശ്വാസം കൈവിടാതെ വിജയം നേടുമെന്നാണ് എഎപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് എത്ര വോട്ട് നേടുമെന്നത് നിര്‍ണായകമാകും. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ.
ബിജെപി വിജയിച്ചാല്‍ 27 വർഷത്തിനുശേഷം ശക്തമായ തിരിച്ചുവരവിന് ഡല്‍ഹി സാക്ഷ്യം വഹിക്കും.15 വർഷത്തിനു ശേഷമുള്ള തങ്ങളുടെ തിരിച്ചുവരവിനു ഇന്ന് ഡൽഹി സാക്ഷിയാകുമെന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
What's Your Reaction?






