ലീഡ് നിലയിൽ കേവലഭൂരിപക്ഷം നേടി ബിജെപി; തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി

ആം ആദ്മി പാ‍ർട്ടിയാണ് രണ്ടാമതും കോൺ​ഗ്രസ് മൂന്നാമതാണ്.

Feb 8, 2025 - 11:41
Feb 8, 2025 - 11:41
 0  4
ലീഡ് നിലയിൽ കേവലഭൂരിപക്ഷം നേടി ബിജെപി; തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി

ഡൽഹി: നീണ്ട 27 വർഷങ്ങൾക്ക് ശേഷം ഡൽഹി പിടിച്ചെടുത്ത് ബി ജെ പി. ലീഡ് നിലയിൽ കേവലഭൂരിപക്ഷം നേടിയിരിക്കുകയാണ് ബിജെപി. ഭരണകക്ഷിയായ ആം ആദ്മി പാ‍ർട്ടിയാണ് രണ്ടാമതും കോൺ​ഗ്രസ് മൂന്നാമതാണ്.

ലീഡ് ചെയ്യുന്ന സീറ്റുകളിൽ ഒരിടത്തൊഴികെ ബാക്കി എല്ലായിടത്തും ബിജെപിയുടെ ലീഡ് ആയിരത്തിന് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ബിജെപി 48.3% വോട്ടുകളും ആം ആദ്മി പാർട്ടി 44.5 ശതമാനം വോട്ടുകളും കോൺഗ്രസ് 6% വോട്ടുകളാണ് ആകെ നേടിയിട്ടുള്ളത്. 

അതേസമയം ഡൽഹിയിൽ ബിജെപി വിജയാഘോഷം തുടങ്ങി. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നുള്ള ബി ജെ പിയുടെ ലീ‍ഡ് നില 45 സീറ്റിലെത്തിയിട്ടുണ്ട്.ബി ജെ പി നേതാക്കാൾ പാർട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി. ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി ആരാണെന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ വ്യക്തമാക്കി. 

പ്രധാനമന്ത്രി മോദിയുടെ അഭ്യർത്ഥന മാനിച്ചതിന് ഡൽഹിയിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും എല്ലാ മോഡലുകളിലും കെജ്‌രിവാൾ തകർന്നുവെന്നും ബിജെപി എംപി യോഗേന്ദർ ചന്ദോലിയ പറഞ്ഞു. അതേസമയം ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പിന്നിലാണ്. കൂടാതെ ഡൽഹി മുഖ്യമന്ത്രി അതിഷി പിന്നിലാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow