ഡൽഹിയിലെ ജനവിധി കേരളത്തിനുള്ള സന്ദേശമെന്ന് അനിൽ ആന്‍റണി
7 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും

ഡൽഹി: രാജ്യതലസ്ഥാനത്തെ ജനവിധി കേരളത്തിനുള്ള സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. മുന്നോട്ട് പോകണമെങ്കിൽ ബിജെപിയെ തിരഞ്ഞെടുക്കണമെന്നും ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ഡൽഹി നൽകുന്ന സന്ദേശമെന്നും അനിൽ ആന്റണി പറഞ്ഞു.
കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായി. അതെ സമയം ഡൽഹിയിൽ വിജയം ഉറപ്പിക്കുന്ന ബി ജെ പി പ്രവർത്തകരും നേതാക്കളും ആഘോഷവും തുടങ്ങിയിട്ടുണ്ട്. 7 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും.
What's Your Reaction?






