പറന്നുയർന്ന ശേഷം റഡാറിൽ നിന്ന് കാണാതായ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി
വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചെന്ന് യു എസ് ഗാര്‍ഡ് അറിയിച്ചു.

വാഷിങ്ടൺ: അലസ്കയ്ക്ക് മുകളിൽ വച്ച് കാണാതായ യുഎസിന്‍റെ യാത്രാവിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതായത്. പ്രാദേശിക സിംഗിൾ എഞ്ചിൻ എയർലൈൻ വിമാനമാണ് യുഎസ് കോസ്റ്റ് ഗാർഡ് ഒടുവിൽ കണ്ടെത്തിയത്.
വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചെന്ന് യു എസ് ഗാര്‍ഡ് അറിയിച്ചു. പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്നാണ് വിമാനം കണ്ടെത്തിയത്.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റില്‍ നിന്ന് 2.37നാണ് വിമാനം പുറപ്പെട്ടത്.
മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. നോമിന് ഏകദേശം 12 മൈല്‍ അകലെയും 30 മൈല്‍ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം.
What's Your Reaction?






