അഹമദാബാദ് വിമാനാപകടത്തില്‍ അമ്മയെ നഷ്ടമായ യുവാവ് ബോയിങിനെതിരെ യു.എസ്. കോടതിയില്‍
ഇന്ത്യയിൽ നിയമനടപടികൾക്ക് കാലതാമസം ഉണ്ടാകുമെന്നതിനാലാണ് യു.എസിൽ കേസ് നൽകിയതെന്ന് കുടുംബം

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിൽ അമ്മയെ നഷ്ടമായ യുവാവ് ബോയിങിനെതിരെ കേസുമായി യു.എസ്. കോടതിയിൽ. ഹിർ പ്രജാപതിയാണ് അമ്മ കൽപന ബെൻ പ്രജാപതിയുടെ മരണത്തെ തുടർന്ന്, നിയമനടപടികൾ ആരംഭിച്ചത്.
ഇന്ത്യയിൽ നിയമനടപടികൾക്ക് കാലതാമസം ഉണ്ടാകുമെന്നതിനാലാണ് യു.എസിൽ കേസ് നൽകിയതെന്ന് കുടുംബം പ്രതികരിച്ചു. അപകട സമയത്ത് സഹായിച്ച സർക്കാരിനും പോലീസിനും കുടുംബം നന്ദി അറിയിച്ചു.
എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം ജൂൺ 12ന് 242 പേരുമായി ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്ന് 32 സെക്കൻഡിനകം വിമാനത്താവളത്തിനടുത്ത് ബി.ജെ. മെഡിക്കൽ കോളേജ് വളപ്പിലേക്കു തകർന്നുവീണു കത്തുകയായിരുന്നു.
മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാർട്ടേഴ്സിലുമായി അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ വിജയ് രൂപാണിയും (68) പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിത ജി.നായരും (40) ഉൾപ്പെടെ 260 പേരാണ് മരിച്ചത്. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
What's Your Reaction?






