താൽകാലിക വിസി നിയമനം; സെര്‍ച്ച് കമ്മറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി

വ്യാഴാഴ്ച കേസ് അടിയന്തരമായി വീണ്ടും പരി​ഗണിക്കുമെന്നും കോടതി അറിയിച്ചു

Aug 13, 2025 - 16:30
Aug 13, 2025 - 16:30
 0
താൽകാലിക വിസി നിയമനം; സെര്‍ച്ച് കമ്മറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി
ഡൽഹി: താൽകാലിക വിസി നിയമനത്തില്‍ വാദം കേട്ട് സുപ്രീം കോടതി. ഗവർണറുടെ ഭാഗത്തു നിന്നുംസഹകരണമില്ലെന്നും പരമാവധി സഹകരണത്തിന് ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ലെന്നും കേരളം കോടതിയിൽ വാദിച്ചു. 
 
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞത്.ഇതോടെ താത്ക്കാലിക വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റിയെ നിയമിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
 
ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നാല് പേരുകൾ വീതം കൈമാറാനും ശേഷം കോടതി സെര്‍ച്ച് കമ്മറ്റിയെ നിയമിക്കും എന്നുമാണ് കോടതി നിലവില്‍ അറിയിച്ചിട്ടുള്ളത്. സർവകലാശാല ചട്ടം വായിച്ച് കേൾപ്പിച്ച കോടതി, ​ഗവർണർ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ​ജസ്റ്റിസ് പർദിവാല ആധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വ്യാഴാഴ്ച കേസ് അടിയന്തരമായി വീണ്ടും പരി​ഗണിക്കുമെന്നും കോടതി അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow