തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ മുറിയില്‍ മരക്കരി കത്തിച്ചു; വിഷപ്പുകയേറ്റ് ശ്വാസംമുട്ടി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
കാർബൺ മോണോക്സൈഡ് പോലുള്ള വിഷപ്പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മൂവരും മരണപ്പെട്ടത്
ബെലഗാവി (കർണാടക): കർണാടകയിലെ ബെലഗാവിയിൽ വിഷപ്പുകയേറ്റ് ശ്വാസംമുട്ടി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.
തണുപ്പിൽ നിന്ന് രക്ഷനേടുന്നതിനായി ഇവർ മുറിയിൽ മരക്കരി (Charcoal) കത്തിച്ചിരുന്നു. ഇതിൽ നിന്നുണ്ടായ കാർബൺ മോണോക്സൈഡ് പോലുള്ള വിഷപ്പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മൂവരും മരണപ്പെട്ടത്.
മരിച്ചവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവായ ഷാനവാസ് (19) നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
What's Your Reaction?