തദ്ദേശ തെരഞ്ഞെടുപ്പ്: അര്‍ധവാര്‍ഷിക പരീക്ഷ പുനക്രമീകരിച്ചു, ടൈംടേബിള്‍ പുറത്തിറക്കി
ഡിസംബർ 15-ന് ആരംഭിച്ച് 23-ന് അവസാനിക്കുന്ന തരത്തിൽ ഒറ്റഘട്ടമായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ അർധവാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. ഡിസംബർ 15-ന് ആരംഭിച്ച് 23-ന് അവസാനിക്കുന്ന തരത്തിൽ ഒറ്റഘട്ടമായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
അക്കാദമിക് കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 19 വരെയായിരുന്നു പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. ഡിസംബർ 9, 11 തീയതികളിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷാ തീയതികൾ മാറ്റിയത്.
ഡിസംബർ 23-ന് പരീക്ഷ അവസാനിക്കുന്നതോടെ, സ്കൂളുകൾ വീണ്ടും തുറക്കുന്നത് ജനുവരി 5-നായിരിക്കും. ഇതോടെ വിദ്യാർത്ഥികൾക്ക് ഇത്തവണ തുടർച്ചയായി 12 ദിവസത്തെ അവധി ലഭിക്കും.
What's Your Reaction?