ജനറേറ്റർ മുറിയിൽ തീപ്പിടിത്തം; കോന്നി മെഡിക്കൽ കോളജിൽ നിന്നും ആളുകളെ മാറ്റി

Feb 4, 2026 - 19:15
Feb 4, 2026 - 19:15
 0
ജനറേറ്റർ മുറിയിൽ തീപ്പിടിത്തം; കോന്നി മെഡിക്കൽ കോളജിൽ നിന്നും ആളുകളെ മാറ്റി

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കൽ കോളേജിൽ തീപ്പിടിത്തം. കോളേജ് വളപ്പിലെ ജനറേറ്റർ മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രി അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ചികിത്സയിലുണ്ടായിരുന്ന രോഗികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. സംഭവത്തിൽ മറ്റ് നാശനഷ്ടങ്ങളോ ആളപായമോ ആർക്കെങ്കിലും പരിക്കോ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow