കലോത്സവത്തിൽ തിളങ്ങി കശ്മീരി വിദ്യാർഥികൾ; 'എ' ഗ്രേഡ് തിളക്കത്തിൽ മന്ത്രിയെ കണ്ട് സന്തോഷം പങ്കിട്ട് പ്രതിഭകൾ

കോഴിക്കോട് മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ നാല് പേരാണ് കലോത്സവ നഗരിയിൽ കശ്മീരിന്റെ പെരുമയറിയിച്ചത്

Jan 18, 2026 - 21:47
Jan 18, 2026 - 21:47
 0
കലോത്സവത്തിൽ തിളങ്ങി കശ്മീരി വിദ്യാർഥികൾ; 'എ' ഗ്രേഡ് തിളക്കത്തിൽ മന്ത്രിയെ കണ്ട് സന്തോഷം പങ്കിട്ട് പ്രതിഭകൾ

തൃശൂർ: കേരള സ്കൂൾ കലോത്സവത്തിൽ വിവിധ ഉറുദു ഇനങ്ങളിൽ 'എ' ഗ്രേഡ് നേടിയ കശ്മീർ പൂഞ്ച് സ്വദേശികളായ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ കണ്ട് വിജയാഹ്ലാദം പങ്കുവെച്ചു. കോഴിക്കോട് മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ നാല് പേരാണ് കലോത്സവ നഗരിയിൽ കശ്മീരിന്റെ പെരുമയറിയിച്ചത്.

ഫർഹാൻ റാസ: ഉറുദു പ്രസംഗം, ഇർഫാൻ അഞ്ചൂം: കവിതാരചന, മുഹമ്മദ് കാസിം: കഥാരചന, സുഹൈൽ: പ്രബന്ധ രചന എന്നിവരാണ് വിജയികളായത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന കോഴിക്കോട് മർകസ് സ്ഥാപനങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ താമസിച്ച് പഠിക്കുകയാണ് ഈ വിദ്യാർഥികൾ. മർകസ് സന്ദർശന വേളയിൽ മന്ത്രി ഇവരെ നേരത്തെ പരിചയപ്പെട്ടിരുന്നു. കേരളത്തിലെ സ്കൂൾ കലോത്സവങ്ങൾ നൽകുന്ന ഉണർവും ഇവിടുത്തെ വിദ്യാഭ്യാസ രീതിയും തങ്ങൾക്ക് വലിയ പ്രചോദനമാണെന്ന് വിദ്യാർത്ഥികൾ മന്ത്രിയോട് പറഞ്ഞു.

മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും അവർക്ക് പിന്തുണ നൽകുന്ന മർകസ് അധികൃതരെയും മന്ത്രി അഭിനന്ദിച്ചു. കേരളത്തിന്റെ കലാ-വിദ്യാഭ്യാസ അന്തരീക്ഷം ഇതര സംസ്ഥാനങ്ങളിലെ കുട്ടികൾക്കും പ്രിയപ്പെട്ടതാകുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow