ജോലിക്ക് ഭൂമി അഴിമതിക്കേസ്; ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി

ലാലു പ്രസാദ് യാദവും കുടുംബവും സമർപ്പിച്ച കുറ്റവിമുക്തമാക്കൽ ഹർജി കോടതി തള്ളി

Jan 9, 2026 - 17:04
Jan 9, 2026 - 17:04
 0
ജോലിക്ക് ഭൂമി അഴിമതിക്കേസ്; ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി
ഡൽഹി: മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി. ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന കേസിൽ ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി. അഴിമതി കേസിൽ ലാലുവിനും കുടുംബത്തിനും എതിരെ റൗസ് അവെന്യൂ കോടതി കുറ്റം ചുമത്തി. 
 
ലാലു പ്രസാദ് യാദവും കുടുംബവും സമർപ്പിച്ച കുറ്റവിമുക്തമാക്കൽ ഹർജി കോടതി തള്ളി. സിബിഐ കുറ്റപത്രം അംഗീകരിച്ചു. കുടുംബം ക്രിമിനൽ സിൻഡിക്കേറ്റായി പ്രവർത്തിച്ചെന്ന് കോടതി പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ 52 പേരെ കോടതി വെറുതെ വിട്ടു. 
 
 ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരും വിചാരണ നേരിടണം. 2004നും 2014നും ഇടയിൽ ഉണ്ടായ കേസാണ് ജോലിക്ക് ഭൂമി അഴിമതിക്കേസ്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യൻ റെയിൽവേയിലെ ഗ്രൂപ്പ് ഡി തസ്തികകളിൽ ജോലി ലഭിക്കുന്നതിനായി നിരവധി പേരിൽനിന്ന് ഭൂമി തുച്ഛമായ വിലയ്ക്ക് എഴുതി വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow