നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപ്പേപ്പർ ചോർച്ചയിൽ പുനഃപരീക്ഷയ്ക്ക് ഉത്തരവിട്ട് കേന്ദ്രം

May 12, 2026 - 13:57
May 12, 2026 - 13:57
 0
നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപ്പേപ്പർ ചോർച്ചയിൽ പുനഃപരീക്ഷയ്ക്ക് ഉത്തരവിട്ട് കേന്ദ്രം

ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്നുള്ള വിവാദങ്ങൾക്കൊടുവിൽ ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. മെയ് 3-ന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി പുനഃപരീക്ഷ നടത്തുമെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനായുള്ള പുതിയ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. നേരത്തെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ വീണ്ടും രജിസ്റ്റർ ചെയ്യുകയോ ഫീസ് അടയ്ക്കുകയോ വേണ്ടതില്ലെന്നും അവർക്ക് ഉടൻ തന്നെ പുതിയ ഹാൾടിക്കറ്റുകൾ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ അട്ടിമറിയെക്കുറിച്ച് സിബിഐ വിശദമായ അന്വേഷണം നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow