തിരുനക്കര ബസ് സ്റ്റാൻഡിൽ അപകടം: സ്വകാര്യ ബസ് കയറി വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

May 12, 2026 - 14:21
May 12, 2026 - 14:21
 0
തിരുനക്കര ബസ് സ്റ്റാൻഡിൽ അപകടം: സ്വകാര്യ ബസ് കയറി വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി (ഹാൻവീവ്) ജീവനക്കാരിയായ എസ്.എച്ച് മൗണ്ട് ഞെള്ളക്കാട്ട് സി.ഡി. റോസിനാണ് (70) അപകടം സംഭവിച്ചത്. സ്റ്റാൻഡിലെത്തിയ ഇതേ ബസിൽ നിന്നിറങ്ങിയ റോസ്, ബസിന് മുന്നിലൂടെ നടന്നു നീങ്ങുന്നതിനിടെ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.

വയറിനും മുഖത്തും ഗുരുതരമായി പരുക്കേറ്റ റോസിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുമെന്നാണ് ലഭ്യമായ വിവരം. ബസ് സ്റ്റാൻഡിലെ തിരക്കേറിയ ഭാഗത്ത് നടന്ന അപകടം യാത്രക്കാരെയും നാട്ടുകാരെയും ഏറെ ഞെട്ടിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow