ധർമ്മടത്ത് മുഖ്യമന്ത്രി പിന്നിൽ; 733 വോട്ടുകൾക്ക് വി.പി. അബ്ദുൽ റഷീദ് മുന്നിൽ
ധർമ്മടത്ത് അപ്രതീക്ഷിത തിരിച്ചടി നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രി യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദിന് പിന്നിലായാണ് തുടരുന്നത്. നിലവിൽ 733 വോട്ടുകൾക്കാണ് അബ്ദുൽ റഷീദ് മുന്നിട്ടുനിൽക്കുന്നത്. എൽഡിഎഫിന് ശക്തമായ സ്വാധീനമുള്ള ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി പിന്നിലായത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ തവണ മുഖ്യമന്ത്രി വലിയ ഭൂരിപക്ഷം നേടിയ മേഖലകളിൽ പോലും യുഡിഎഫ് മുന്നേറ്റം നടത്തുന്നത് ഇത്തവണത്തെ മത്സരത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. സംസ്ഥാനത്തുടനീളം യുഡിഎഫ് നിലവിൽ 71 സീറ്റുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ എൽഡിഎഫ് 61 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബേപ്പൂരിൽ പി.വി. അൻവർ പിന്നിലായതും അമ്പലപ്പുഴയിൽ ജി. സുധാകരൻ മുന്നിലെത്തിയതും വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ വലിയ ചർച്ചയാവുകയാണ്.
What's Your Reaction?