കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് മുന്നേറ്റം; ഇടതുകോട്ടകളിൽ അപ്രതീക്ഷിത പോരാട്ടം

May 4, 2026 - 09:28
May 4, 2026 - 10:02
 0
കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് മുന്നേറ്റം; ഇടതുകോട്ടകളിൽ അപ്രതീക്ഷിത പോരാട്ടം

കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം ദൃശ്യമാകുന്നു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യഘട്ടത്തിൽ തപാൽ വോട്ടുകളിൽ എൽഡിഎഫ് ആയിരുന്നു മേധാവിത്വം പുലർത്തിയത്. എന്നാൽ എട്ടരയോടെയുള്ള കണക്കുകൾ പ്രകാരം യുഡിഎഫ് ശക്തമായി തിരിച്ചുവരികയും ലീഡ് പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ 71 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിട്ടുനിൽക്കുമ്പോൾ 61 ഇടത്താണ് എൽഡിഎഫ് ലീഡുള്ളത്. എൻഡിഎ അഞ്ച് മണ്ഡലങ്ങളിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്.

പ്രധാന മണ്ഡലങ്ങളിൽ അപ്രതീക്ഷിത പോരാട്ടമാണ് നടക്കുന്നത്. ബേപ്പൂരിൽ പി.വി. അൻവർ പിന്നിലായപ്പോൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ലീഡ് നിലനിർത്തുന്നു. അമ്പലപ്പുഴയിൽ എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ ലീഡ് നേടിയിരിക്കുകയാണ്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. മറുവശത്ത്, മൂന്നാം തവണയും തുടർഭരണം എന്ന ചരിത്രനേട്ടം ലക്ഷ്യമിട്ടാണ് എൽഡിഎഫ് വോട്ടെണ്ണലിനെ നേരിടുന്നത്. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വരും മണിക്കൂറുകളിൽ ചിത്രം കൂടുതൽ വ്യക്തമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow