വിയ്യൂർ ജയിലിൽ ആക്രമണം: പ്രതി ജീവനക്കാരനെയും തടവുകാരനെയും കമ്പി കൊണ്ട് തല്ലി

പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി

Nov 13, 2025 - 21:53
Nov 13, 2025 - 21:53
 0
വിയ്യൂർ ജയിലിൽ ആക്രമണം: പ്രതി ജീവനക്കാരനെയും തടവുകാരനെയും കമ്പി കൊണ്ട് തല്ലി

തൃശ്ശൂർ: അതീവ സുരക്ഷാ ജയിലായ വിയ്യൂരിൽ തടവുകാർ ജീവനക്കാരനെയും മറ്റൊരു തടവുകാരനെയും ആക്രമിച്ചു. സെല്ലിൽ പ്രവേശിക്കാൻ വിസമ്മതിച്ച രണ്ട് പ്രതികളാണ് ആക്രമണം അഴിച്ചുവിട്ടത്. ജയിൽ ജീവനക്കാരനായ അഭിജിത്, മറ്റൊരു തടവുകാരനായ റെജി എന്നിവരാണ് ആക്രമിക്കപ്പെട്ടവർ. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

മാവോയിസ്റ്റ് കേസിലെ പ്രതി മനോജ്, കാപ്പാ കേസ് പ്രതി അസറുദ്ദീൻ എന്നിവരാണ് ആക്രമിച്ചത്. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം സെല്ലിൽ കയറാൻ വിസമ്മതിച്ച ഇവർ ജീവനക്കാരനെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ജീവനക്കാരനെ ആക്രമിക്കുന്നത് തടയുന്നതിനിടയാണ് മറ്റൊരു തടവുകാരന് പരിക്കേറ്റത്. മാവോയിസ്റ്റ് കേസിലെ പ്രതി ജയിലിൽ വച്ച് തുടർച്ചയായി മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow