ഇറാന് ട്രംപിന്റെ വീണ്ടും മുന്നറിയിപ്പ്; ഇന്ന് രാത്രി വൻ ആക്രമണമെന്ന് ഭീഷണി
വാഷിങ്ടൺ ∙ ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി ഇറാനുനേരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെ അങ്കാറയിലെത്തിയപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണം ശക്തമായിരുന്നുവെന്നും ഇന്ന് രാത്രിയിലെ ആക്രമണം അതിലും വലുതായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെ ആണവായുധങ്ങളിൽ നിന്ന് ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചകളിലൂടെ ധാരണയിലെത്താൻ ശ്രമിച്ചെങ്കിലും പിന്നീട് ഇറാൻ നിലപാട് മാറ്റിയെന്നും ട്രംപ് ആരോപിച്ചു. കഴിഞ്ഞ 47 വർഷമായി ഇറാൻ പശ്ചിമേഷ്യയെ ഭീഷണിപ്പെടുത്തുകയാണെന്നും ഇനി അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?



