പ്രതിഷേധ റാലിക്കിടെ പ്രവർത്തകനെ കരണത്തടിച്ച് മമത ബാനർജി; ദൃശ്യങ്ങൾ വൈറൽ

Jul 9, 2026 - 00:23
Jul 9, 2026 - 00:23
 0
പ്രതിഷേധ റാലിക്കിടെ പ്രവർത്തകനെ കരണത്തടിച്ച് മമത ബാനർജി; ദൃശ്യങ്ങൾ വൈറൽ

കൊല്‍ക്കത്ത: പ്രതിഷേധ റാലിക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പ്രവര്‍ത്തകനെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി Mamata Banerjee കരണത്തടിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്‍ക്കത്തയിലെ കാളിഘട്ടിലുള്ള മമതയുടെ വസതിക്ക് പുറത്താണ് സംഭവം നടന്നത്.

ബരായ്പൂരില്‍ പതിനൊന്നുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ടിഎംസി റാലി സംഘടിപ്പിച്ചത്. റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരിക്കേറ്റതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു. തുടര്‍ന്ന് മമത നേരിട്ട് ഇടപെട്ട് പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതിനായി വാഹനങ്ങള്‍ ക്രമീകരിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചു.

വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാന്‍ തന്റെ വസതിക്ക് മുന്നിലെ വഴി ഒഴിപ്പിക്കാന്‍ മമത പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയുണ്ടായ തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഒരു പ്രവര്‍ത്തകനെ മമത കരണത്തടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow