"ഇതെന്ത് പാർട്ടിയാണ്? സ്ത്രീകളും കുട്ടികളുമടക്കം മരിച്ചിട്ടും നേതാവ് സ്ഥലം വിട്ടു, അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണമില്ല"

കരൂർ ദുരന്തം അന്വേഷിക്കുന്നതിനായി ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഉത്തരവിട്ടു

Oct 3, 2025 - 20:03
Oct 3, 2025 - 20:04
 0
"ഇതെന്ത് പാർട്ടിയാണ്? സ്ത്രീകളും കുട്ടികളുമടക്കം മരിച്ചിട്ടും നേതാവ് സ്ഥലം വിട്ടു, അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണമില്ല"

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ ടി.വി.കെ (തമിഴക വെട്രി കഴകം) യോഗത്തിനിടെയുണ്ടായ ദുരന്തം മനുഷ്യനിർമിത ദുരന്തമാണെന്ന് നിരീക്ഷിച്ച മദ്രാസ് ഹൈക്കോടതി, സംഭവത്തിൽ നടനും ടി.വി.കെ സ്ഥാപക നേതാവുമായ വിജയ്‌ക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഈ സംഭവത്തിൽ കോടതിക്ക് കണ്ണടയ്ക്കാനാകില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും കോടതി വ്യക്തമാക്കി.

കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനമുണ്ടായത്: "ഇതെന്ത് പാർട്ടിയാണ്? സ്ത്രീകളും കുട്ടികളുമടക്കം മരിച്ചിട്ടും നേതാവ് സ്ഥലം വിട്ടു." "അണികളെ ഉപേക്ഷിച്ചയാൾക്ക് നേതൃഗുണമില്ല."

കരൂർ ദുരന്തം അന്വേഷിക്കുന്നതിനായി ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാൻ ഉത്തരവിട്ടു. നോർത്ത് സോൺ ഐജിക്കാണ് കേസ് അന്വേഷണ ചുമതല. നാമക്കൽ എസ്പിയും അന്വേഷണ സംഘത്തിൽ ഭാഗമാകും. തമിഴ്നാട് സർക്കാരിനും കോടതിയിൽ നിന്ന് രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു.

കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്ന സർക്കാർ അഭിഭാഷകന്റെ മറുപടിയോട് കോടതി രൂക്ഷമായി പ്രതികരിച്ചു.

ടി.വി.കെയോട് സർക്കാരിന് എന്താണ് ഇത്ര വിധേയത്വം എന്നും കോടതി ചോദിച്ചു. സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. കോടതിയുടെ ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പുണ്ടായതോടെ ഈ കേസിൽ വിജയ് പ്രതിയാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow