ഹോളി ആഘോഷത്തിന് തന്റെ ശരീരത്തിൽ ചായം പുരട്ടുന്നത് തടഞ്ഞ 25 കാരനെ കൊലപ്പെടുത്തി; സംഭവം രാജസ്ഥാനിൽ

ഹൻസ്രാജ് നിറം പുരട്ടാൻ വിസമ്മതിച്ചപ്പോൾ മൂവരും ചേർന്ന് ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. തുടർന്ന് അവരിൽ ഒരാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Mar 13, 2025 - 22:18
 0  10
ഹോളി ആഘോഷത്തിന് തന്റെ ശരീരത്തിൽ ചായം പുരട്ടുന്നത് തടഞ്ഞ 25 കാരനെ കൊലപ്പെടുത്തി; സംഭവം രാജസ്ഥാനിൽ
കൊല്ലപ്പെട്ട ഹൻസ്രാജ്

ജയ്പൂർ: ഹോളിക്ക് മുന്നോടിയായി രാജസ്ഥാനിലെ ദൗസ ജില്ലയിൽ മൂന്ന് പേർ തന്റെ ശരീരത്തിൽ നിറം പുരട്ടുന്നത് തടയാൻ ശ്രമിച്ചതിന് 25 കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം റാൽവാസ് ഗ്രാമത്തിൽ നിന്ന് അശോക്, ബബ്ലു, കലുറാം എന്നിവർ ഒരു പ്രാദേശിക ലൈബ്രറിയിൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന ഹൻസ്രാജിന്റെ ശരീരത്തിൽ നിറം പുരട്ടാൻ എത്തിയപ്പോഴാണ് സംഭവമെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

ഹൻസ്രാജ് നിറം പുരട്ടാൻ വിസമ്മതിച്ചപ്പോൾ മൂവരും ചേർന്ന് ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. തുടർന്ന് അവരിൽ ഒരാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (എ.എസ്.പി) ദിനേശ് അഗർവാൾ പറഞ്ഞു.

തുടർന്ന് രോഷാകുലരായ കുടുംബാംഗങ്ങളും ഗ്രാമവാസികളും ഹൻസ്രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി, വ്യാഴാഴ്ച പുലർച്ചെ ഒരു മണി വരെ പ്രദേശത്തെ ദേശീയ പാത ഉപരോധിച്ചു.

ഹൻസ്രാജിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികളായ മൂന്ന് പേരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.

പോലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് മൃതദേഹം ഒടുവിൽ റോഡിൽ നിന്ന് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow