ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രത്തെയാണ് അദ്ദേഹം പുകഴ്ത്തിയത്. യുക്രെയ്നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്ന് തരൂർ പറഞ്ഞു.
മാത്രമല്ല രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിർത്താൻ മോദിക്ക് കഴിഞ്ഞു. മോദിയുടെ നയത്തെ താൻ എതിർത്തത് അബദ്ധമായെന്നും തരൂർ പറഞ്ഞു. ഡൽഹിയിലെ റായസിന ഡയലോഗിൽ സംസാരിക്കവെയായിരുന്നു തരൂരിന്‍റെ പ്രശംസ. തരൂരിന്‍റെ പ്രശംസ ബിജെപിയും ഏറ്റെടുത്തു.
അതേസമയം മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചുള്ള പ്രസ്താവനയെ ന്യായീകരിച്ച് ശശി തരൂർ എം പി രംഗത്തെത്തി. ഈ വിഷയത്തിൽ രാഷ്ട്രീയം കാണുന്നില്ല. താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.