തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി മോഷണത്തിനായാണ് ഹോസ്റ്റലിലെത്തിയതെന്ന് പോലീസ് അറിയിച്ചു.
രണ്ട് വീടുകളിൽ പ്രതി കയറി. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. മധുര സ്വദേശിയായ ലോറി ഡ്രൈവറെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതി യാതൊരു തെളിവുകളും അവശേഷിപ്പിച്ചിരുന്നില്ലെന്നും ഡിസിപി വ്യക്തമാക്കി.
തമിഴ്നാട് സ്വദേശി ബെഞ്ചമിനാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലും ബെഞ്ചമിനെതിരെ നിരവധി കേസുകളുണ്ട്. ട്രക്ക് ഡ്രൈവിങ്ങിനിടെയും യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബെഞ്ചമിൻ മൊഴി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടൻ പിടികൂടാനായത്.