പിതാവ് കളിപ്പാട്ടത്തില്‍ ചവിട്ടി താഴേക്ക് വീണു; നാല് വയസുകാരന്‍ മരിച്ചു

ഇമാനുമായി പിതാവ് നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം

Jun 18, 2025 - 10:59
Jun 18, 2025 - 11:34
 0  19
പിതാവ് കളിപ്പാട്ടത്തില്‍ ചവിട്ടി താഴേക്ക് വീണു; നാല് വയസുകാരന്‍ മരിച്ചു

തിരുവനനന്തപുരം: പിതാവ് കളിപ്പാട്ടത്തില്‍ ചവിട്ടി താഴേക്ക് വീണ് പരിക്കേറ്റ നാലുവയസുകാരന്‍ മരിച്ചു. തിരുവനന്തപുരം പാറശ്ശാല പരശുവക്കലില്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ - ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം. 

കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴേക്ക് വീണു. ഈ സമയത്താണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റത്. താഴെ വീണ് പരുക്കേറ്റ ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow