വിഴിഞ്ഞം തീരം പുനസ്ഥാപനത്തിനായി 77 ലക്ഷം രൂപ അനുവദിച്ചു

നിലവില്‍ പരമ്പരാഗത യാനങ്ങള്‍ കരക്കടുപ്പിക്കാന്‍ പ്രയാസമനുഭവിക്കുന്നു എന്നത് കണക്കിലെടുത്താണ് തീരം പുനസ്ഥാപിക്കാന്‍ നടപടിയെടുത്തത്

Mar 21, 2025 - 11:56
Mar 21, 2025 - 11:56
 0  10
വിഴിഞ്ഞം തീരം പുനസ്ഥാപനത്തിനായി 77 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം ഹാര്‍ബര്‍, വിഴിഞ്ഞം തെക്ക് ഫിഷ്‌ ലാന്‍ഡിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ വള്ളം കരക്കടുപ്പിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തി തീരം പുനസ്ഥാപിക്കുന്നതിനായി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 
 
നിലവില്‍ പരമ്പരാഗത യാനങ്ങള്‍ കരക്കടുപ്പിക്കാന്‍ പ്രയാസമനുഭവിക്കുന്നു എന്നത് കണക്കിലെടുത്താണ് തീരം പുനസ്ഥാപിക്കാന്‍ നടപടിയെടുത്തത്. സാന്‍ഡ്‌ പമ്പ് ഉപയോഗപ്പെടുത്തി ഡ്രഡ്‌ജിംഗ് നടത്തി മണ്ണ് നിക്ഷേപിച്ചാണ് തീരം വീണ്ടെടുക്കുക. എത്രയും വേഗം പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow