ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും കെട്ടുകണക്കിന് പണം കണ്ടെടുത്തു

ജസ്റ്റിസ് യശ്വന്ത് വർമയോട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി

Mar 21, 2025 - 11:50
Mar 21, 2025 - 11:51
 0  14
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും കെട്ടുകണക്കിന് പണം കണ്ടെടുത്തു
ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നുംകെട്ടുകണക്കിന് പണം കണ്ടെടുത്തു. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് പണം കണ്ടെടുത്തത്. യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി. ഇത് അണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ്‌ അംഗങ്ങളാണ് പണം കണ്ടെത്തിയത്.
 
ജസ്റ്റിസ് യശ്വന്ത് വർമയോട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. തീപിടിത്തമുണ്ടായപ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ സ്ഥലത്തുണ്ടായിരുന്നില്ല.തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു.തീയണച്ചതിന് ശേഷമാണ് മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. 
 
തീ അണച്ചതിന് ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് നോട്ട് കെട്ടുകള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. 2014 ലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയാവുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow