ഡൽഹി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു. കാലാവധി അവസാനിക്കാൻ ഒന്നര വർഷം ബാക്കി നിൽക്കെയാണ് രാജി. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അധ്യക്ഷനായ സമിതി ആയിരുന്നു നവനീത് കുമാറിനെ പ്രസാർഭാരതി ചെയർമാനായി നിയമിച്ചത്.
അതേസമയം രാജി വയ്ക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നവനീത് കുമാറിന്‍റെ രാജി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ നവനീത് കുമാർ, 2024 മാർച്ച് 16-നാണ് പ്രസാർ ഭാരതി ചെയർമാനായി നിയമിതനായത്.