തമിഴ് സിനിമാ നിർമാതാവ് എ.വി.എം ശരവണൻ അന്തരിച്ചു

വടപളനി എവിഎം സ്റ്റുഡിയോയിൽ ആണ് പൊതുദർശനം

Dec 4, 2025 - 13:19
Dec 4, 2025 - 13:19
 0
തമിഴ് സിനിമാ നിർമാതാവ് എ.വി.എം ശരവണൻ അന്തരിച്ചു
തമിഴ് സിനിമയിലെ പ്രമുഖ നിർമാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. വടപളനി എവിഎം സ്റ്റുഡിയോയിൽ ആണ് പൊതുദർശനം.
 
എവിഎം പ്രൊഡക്ഷന്‍സിന്‍റെയും എവിഎം സ്റ്റുഡിയോസിന്‍റെയും ഉടമയാണ്. ചെന്നൈയിലായിരുന്നു അന്ത്യം. മകന്‍ എം എസ് ഗുഹനും ചലച്ചിത്ര നിർമാതാവാണ്‌. എവിഎം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ തമിഴിൽ നിരവധി ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.
 
നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow