രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ അറസ്റ്റിൽ

വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്‍റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍.

Dec 4, 2025 - 11:05
Dec 4, 2025 - 11:06
 0
രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ ബം​ഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ. മലയാളിയായ ഡ്രൈവർ ജോസിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് കോൺഗ്രസുമായോ രാഹുലുമായോ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ്. 
 
ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയെങ്കിലും രാഹുൽ അവിടെ നിന്നും മുങ്ങിയിരുന്നു. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്‍റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍.  
 
രാഹുലിനെ ബെംഗളൂരുവിലെത്തിച്ച ശേഷം മടങ്ങുന്നതിനിടെയാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബെംഗളൂരുവിൽ എത്തിച്ച ശേഷം രാഹുൽ പിന്നീട് കാർ മാറി കയറുകയും ഡ്രൈവർ പിന്നീട് തിരിച്ച് പോകുകയുമായിരുന്നുവെന്നാണ് വിവരം. 
 
ഡ്രൈവറേ കൂടാതെ മറ്റൊരാളും കൂടി കസ്റ്റഡിയിലായിട്ടുണ്ട്. രാഹുലിനെ ബെം​ഗളൂരുവിൽ എത്തിക്കാനായി ഏർപ്പാടാക്കിയ ആളാണെന്നാണ് നിഗമനം. വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന രാഹുലിനെ അവിടുത്തെ ആളുകളുടെ സഹായം ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. 
 

What's Your Reaction?

like

dislike

love

funny

angry

sad

wow