നിങ്ങളുടെ കരൾ അപകടത്തിലാണോ? ഈ ലക്ഷണങ്ങൾ കൈകളിൽ കാണുന്നുണ്ടോ എന്ന് പരിശോധിക്കൂ!

ഭക്ഷണത്തെ ഊർജ്ജമാക്കാനും രക്തത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കുന്ന കരളിന് ഏൽക്കുന്ന പോറലുകൾ ശരീരത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും ബാധിക്കും

Jan 25, 2026 - 19:34
Jan 25, 2026 - 19:50
 0
നിങ്ങളുടെ കരൾ അപകടത്തിലാണോ? ഈ ലക്ഷണങ്ങൾ കൈകളിൽ കാണുന്നുണ്ടോ എന്ന് പരിശോധിക്കൂ!

കരൾ രോഗങ്ങൾ പലപ്പോഴും 'നിശബ്ദ കൊലയാളി' എന്നാണ് അറിയപ്പെടുന്നത്. രോഗം ഗുരുതരമാകുന്നതുവരെ പ്രകടമായ ലക്ഷണങ്ങൾ പുറത്തുകാണിക്കില്ല എന്നതാണ് ഇതിന് കാരണം. എന്നാൽ നമ്മുടെ കൈപ്പത്തിയും നഖങ്ങളും ശ്രദ്ധിച്ചാൽ കരൾ രോഗത്തിന്റെ ചില പ്രാരംഭ സൂചനകൾ കണ്ടെത്താൻ സാധിക്കും.

കൈകളിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ:

നെയിൽ ക്ലബിങ് (Nail Clubbing): വിരലുകളുടെ അറ്റം വീർത്ത് നഖങ്ങൾ സ്പൂൺ കമഴ്ത്തി വെച്ചത് പോലെ പുറത്തേക്ക് വളഞ്ഞു നിൽക്കുന്ന അവസ്ഥയാണിത്. കരൾ വീക്കം (Cirrhosis) മൂലം വിരലുകളിലേക്കുള്ള രക്തപ്രവാഹം വർധിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ആദ്യം തള്ളവിരലിലും ചൂണ്ടുവിരലിലുമാണ് പ്രകടമാകുക.

ചുവന്ന കൈത്തലങ്ങൾ (Palmar Erythema): കൈപ്പത്തി ചുവന്ന് തുടുക്കുകയും ചെറിയ ചൂട് അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥ. നീരോ വേദനയോ ഉണ്ടാകില്ല. കരൾ രോഗികളിൽ ഏകദേശം 23 ശതമാനം പേർക്കും ഈ ലക്ഷണം കാണാറുണ്ട്.

ടെറി നെയ്‌സ് (Terry’s Nails): നഖത്തിന്റെ ഭൂരിഭാഗവും വെളുത്ത നിറത്തിൽ കാണപ്പെടുന്ന അവസ്ഥയാണിത്. ലിവർ സിറോസിസ് ഉള്ള പത്തിൽ എട്ടുപേർക്കും ഈ ലക്ഷണം ഉണ്ടാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മറ്റ് പ്രധാന ലക്ഷണങ്ങൾ:

തൊലിപ്പുറത്ത് എട്ടുകാലിയുടെ രൂപത്തിൽ ചുവന്ന പാടുകൾ, കൺപോളകളിലും ചർമ്മത്തിലും മഞ്ഞ നിറത്തിലുള്ള കൊഴുപ്പ് അടിഞ്ഞുകൂടുക. അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, അടിവയറ്റിൽ വേദന, വയറിലും കാലുകളിലും നീര്. മഞ്ഞപ്പിത്തം (കണ്ണിലും മൂത്രത്തിലും മഞ്ഞ നിറം), രക്തം ഛർദ്ദിക്കുക, കറുത്ത നിറത്തിലുള്ള മലം, കൈവിറയൽ, ഓർമ്മക്കുറവോ ആശയക്കുഴപ്പമോ അനുഭവപ്പെടുക.

ഭക്ഷണത്തെ ഊർജ്ജമാക്കാനും രക്തത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കുന്ന കരളിന് ഏൽക്കുന്ന പോറലുകൾ ശരീരത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും ബാധിക്കും. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ എത്രയും വേഗം ഒരു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിനെയോ ജനറൽ ഫിസിഷ്യനെയോ കണ്ട് ആവശ്യമായ പരിശോധനകൾ (LFT, Ultrasound Scanning) നടത്തേണ്ടതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow