തക്കാളി ഡയറ്റിൽ ചേർക്കൂ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണം

ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്

Nov 24, 2025 - 22:50
Nov 24, 2025 - 22:50
 0
തക്കാളി ഡയറ്റിൽ ചേർക്കൂ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണം

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഏറ്റവും മികച്ച ഒന്നാണ് തക്കാളി. പോഷകങ്ങളുടെയും ജലാംശത്തിന്റെയും കലവറയായ തക്കാളി ഈ ലക്ഷ്യം കൈവരിക്കാൻ പലവിധത്തിൽ സഹായിക്കുന്നു.

തക്കാളിയിൽ ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, ഫിനോളിക് സംയുക്തങ്ങളായ ഹൈഡ്രോക്സിനോയിനോയിഡ് പോലുള്ള മറ്റ് ശക്തമായ ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത് കലോറി കുറച്ച് ഡയറ്റ് ചെയ്യുന്നവർക്ക് ഉത്തമമാണ്. തക്കാളിയിൽ ധാരാളം നാരുകൾ (Fibre) അടങ്ങിയിട്ടുണ്ട്. ഇത് വയറിന് സംതൃപ്തി നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

തക്കാളിയുടെ 95% വും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന മികച്ച ലഘുഭക്ഷണമാണിത്. ഭാരം കുറയ്ക്കുന്നതിൽ മെറ്റബോളിസം വർദ്ധിപ്പിക്കാൻ ജലാംശം അനിവാര്യമാണ്.
മെറ്റബോളിസത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമായ വിറ്റാമിൻ സി തക്കാളിയിൽ ധാരാളമുണ്ട്.

തക്കാളിയിലെ പൊട്ടാസ്യം രക്തസമ്മർദ്ദവും ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ തക്കാളി കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം: വൃക്ക രോഗികള്‍, ആസിഡ് റിഫ്‌ളക്‌സ് ഉള്ളവർ, തക്കാളിയോട് അലർജിയുള്ളവർ, സന്ധി വേദനയുള്ളവർ, ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) പോലുള്ള രോഗാവസ്ഥകൾ ഉള്ളവർ.

What's Your Reaction?

like

dislike

love

funny

angry

sad

wow