ടെക്നോപാർക്ക് പ്രദേശത്തു പട്ടാപകൽ അന്യ സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ കവർന്നു; പരാതി മുഖവിലയ്‌ക്കെടുക്കാതെ തുമ്പ പോലീസ്
വോയിസ് ഓഫ് ഇന്ത്യ തുമ്പ പോലീസിനെ ബന്ധപ്പെട്ടപ്പോൾ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. പരാതി സ്വീകരിച്ചു രസീത് നൽകാനുള്ള ഓഫീസർമാർ സ്റ്റേഷനിൽ ഇല്ല എന്നായിരുന്നു ലഭിച്ച മറുപടി
കഴക്കൂട്ടം: ടെക്നോപാർക്ക് പ്രദേശത്തു കൺസ്ട്രക്ഷൻ മേഘലയിൽ ജോലി ചെയുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച രാവിലെ പത്തര മണിയോടു കൂടിയായിരുന്നു മോഷണം. പശ്ചിമ ബംഗാൾ സ്വദേശികളായ രസൻ മുണ്ട, ജോയ് കുമാർ ദേബ്നാഥ് എന്നീവരുടെ മൊബൈൽ ഫോണുകളാണ് പട്ടാപകൽ ജോലി സൈറ്റിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.
സംഭവത്തിൽ ഇരുവരും തുമ്പ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും സംഭവം നടന്ന മൂന്നാം ദിവസമാണ് പോലീസ് പരാതി മുഖവിലയ്‌ക്കെടുക്കാൻ തയ്യാറായത്. ആദ്യ ദിവസം പരാതി സ്വീകരിച്ചതായുള്ള രസീത് പോലും ഇവർക്ക് പോലീസ് നൽകിയിരുന്നില്ല.
ഇതേ സംബന്ധിച്ചു വോയിസ് ഓഫ് ഇന്ത്യ തുമ്പ പോലീസിനെ ബന്ധപ്പെട്ടപ്പോൾ വിചിത്രമായ മറുപടിയാണ് ലഭിച്ചത്. പരാതി സ്വീകരിച്ചു രസീത് നൽകാനുള്ള ഓഫീസർമാർ സ്റ്റേഷനിൽ ഇല്ല എന്നായിരുന്നു ലഭിച്ച മറുപടി.
നഷ്‌ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കണ്ടെത്താനും വീണ്ടെടുക്കാനും സെൻട്രൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന രസീത് നമ്പർ അടിസ്ഥനമാക്കിയാണ് ഇത് ചെയ്യേണ്ടത്.
വിദഗ്ധരുടെ അഭിപ്രായപ്രകാരം മൊബൈൽ നഷ്ട്ടപെട്ട ആദ്യ 24 മണിക്കൂർ നിർണ്ണായകമാണ്. ഈ സമയ പരിധിക്കുള്ളിലാണ് അവ ട്രേസ് ചെയ്യാൻ എളുപ്പമാവുക. എന്നാൽ ഇവിടെ പോലീസിന്റെ അനാസ്ഥ മൂലം രസൻ മുണ്ടയ്ക്കും ജോയ് കുമാർ ദേബ്നാഥിനും ഇത് സാധ്യമായില്ല.
അതേസമയം ഇന്ന് വൈകിട്ട് ഇവർ മുൻകൈയെടുത്തു വീണ്ടും പോലീസിനെ സമീപിക്കുകയും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതായും ഇവരുടെ കോൺട്രാക്ടർ പദ്മകുമാർ വോയിസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
നഷ്ട്ടപെട്ട മൊബൈൽ ഫോണുകളിൽ ഒന്ന് സ്വരൂക്കൂട്ടിവച്ച പണവുമായി കുറച്ചു ദിവസം മുന്നേ മാത്രം ഇ.എം.ഐയ്ക്ക് വാങ്ങിയതാണെന്നും അടുത്ത മാസം ഈ നഷ്ട്ടപെട്ട മൊബൈലിനു കഷ്ട്ടപ്പെടുന്ന പണം നൽകണമെന്നുള്ള വിഷമത്തിലുമാണ് രസൻ മുണ്ട.
What's Your Reaction?