ഓഫ് റോഡ് മികവിൽ പ്രശസ്തമായ ജീപ്പ് റീകോൺ 2026 പുറത്തിറക്കി
ആധുനിക ഫീച്ചറുകൾ, സ്പോർട്‌സ് കാറിനെ വെല്ലുന്ന വേഗത, ജീപ്പിന്റെ മുഖമുദ്രയായ മികച്ച ഓഫ്-റോഡിംഗ് ശേഷി എന്നിവ റീകോണിന്റെ പ്രധാന പ്രത്യേകതകളാണ്
ഓഫ് റോഡ് മികവിൽ പ്രശസ്തമായ ജീപ്പ്, അവരുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായ ജീപ്പ് റീകോൺ 2026 പുറത്തിറക്കി. അവെഞ്ചർ, വാഗണീർ എസ് എന്നിവയ്ക്ക് ശേഷമാണ് ഈ ഇലക്ട്രിക് ക്രോസ്ഓവർ വിപണിയിലെത്തുന്നത്. ആധുനിക ഫീച്ചറുകൾ, സ്പോർട്‌സ് കാറിനെ വെല്ലുന്ന വേഗത, ജീപ്പിന്റെ മുഖമുദ്രയായ മികച്ച ഓഫ്-റോഡിംഗ് ശേഷി എന്നിവ റീകോണിന്റെ പ്രധാന പ്രത്യേകതകളാണ്.
റീകോൺ പരമാവധി 650 പി.എസ്. (PS) കരുത്തും 840 എൻ.എം. (Nm) ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതിൽ ഫോർ-വീൽ ഡ്രൈവ് (4WD) സംവിധാനവും ലഭ്യമാണ്. 100.5 കിലോവാട്ട് ബാറ്ററി പാക്കാണ് റീകോണിന് കരുത്തേകുന്നത്. ഒറ്റ ചാർജിൽ 402 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. (വകഭേദങ്ങൾക്കനുസരിച്ച് റേഞ്ചിൽ മാറ്റം വരും).
മറ്റ് വാഹനങ്ങൾക്കില്ലാത്ത ഒരു സവിശേഷമായ ഫീച്ചറാണ് റീകോണിന്റെ ഡിസൈനിലുള്ളത്. റീകോണിലെ ഡോറുകൾ, പിന്നിലെ ക്വാർട്ടർ ഗ്ലാസുകൾ, ടെയിൽഗേറ്റ് ഗ്ലാസുകൾ എന്നിവ പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ എളുപ്പത്തിൽ എടുത്തുമാറ്റാൻ സാധിക്കും. ഡ്യുവൽ പേയ്‌ൻ സൺറൂഫ് എല്ലാ മോഡലുകൾക്കും സ്റ്റാൻഡേഡായി ലഭിക്കുന്നു.
What's Your Reaction?