പുതിയ ആര്‍ 12 ജിഎസിനെ ആഗോള വിപണിയില്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ് 

ഓഫ്-റോഡിംഗിന് അനുയോജ്യമാക്കുന്ന ഒരു കൂട്ടം ഹാര്‍ഡ്വെയറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Mar 30, 2025 - 19:46
Mar 30, 2025 - 19:48
 0  13
പുതിയ ആര്‍ 12 ജിഎസിനെ ആഗോള വിപണിയില്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ് 

ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ ആര്‍ 12 ജിഎസിനെ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ആര്‍80 ജിഎസില്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ട് ആര്‍ 12 കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഒരു ക്ലാസിക് എന്‍ഡ്യൂറോ മോട്ടോര്‍സൈക്കിളാണിത്. ഓഫ്-റോഡിംഗിന് അനുയോജ്യമാക്കുന്ന ഒരു കൂട്ടം ഹാര്‍ഡ്വെയറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 21 ഇഞ്ച്, 17 ഇഞ്ച് ക്രോസ് സ്‌പോക്ക് വീലുകളുണ്ട്, അതേസമയം എന്‍ഡ്യൂറോ പ്രോ ട്രിമിന് പിന്നില്‍ 18 ഇഞ്ച് വലിയ റിം ലഭിക്കുന്നു. എല്ലാ വകഭേദങ്ങളുടെയും സീറ്റ് ഉയരവും വ്യത്യസ്തമാണ്. ഇത് 860എംഎം (സ്റ്റാന്‍ഡേര്‍ഡ്) ഉം 870എംഎം (എന്‍ഡ്യൂറോ പ്രോ) ഉം ആണ്.

 ബിഎംഡബ്ല്യു ആര്‍ 12 ജിഎസിന് കരുത്ത് പകരുന്നത് 1,170 സിസി എയര്‍-ഓയില്‍ കൂള്‍ഡ് ബോക്‌സര്‍ ട്വിന്‍ എഞ്ചിനാണ്. ഇത് 7,000 ആര്‍പിഎമ്മില്‍ 107 ബിഎച്ച്പി പരമാവധി പവറും 6,500 ആര്‍പിഎമ്മില്‍ 115 എന്‍എം പീക്ക് ടോര്‍ക്ക് ഔട്ട്പുട്ടും നല്‍കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബിഎംഡബ്ല്യു ആര്‍12 ഏട നാല് നിറങ്ങളില്‍ ലഭ്യമാണ്. ഇത് ഇന്ത്യയിലും വന്നേക്കാം. പക്ഷേ ബൈക്കിന് വില കൂടുതല്‍ ആയിരിക്കും. ഇതിന്റെ വില 21.10 ലക്ഷം രൂപയില്‍ കൂടുതലാകാം.

What's Your Reaction?

like

dislike

love

funny

angry

sad

wow