ഡി.എ.ഡബ്ല്യു.എഫ്  തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെംബർഷിപ്പ് ഉദ്ഘാടനവും പഠന ക്ലാസും നടന്നു

കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ മെംബർഷിപ്പ് ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി.ബാബുരാജ് പഠന ക്ലാസ് ഉദ്ഘാടനവും നിർവഹിച്ചു.

Mar 30, 2025 - 19:52
 0  53
ഡി.എ.ഡബ്ല്യു.എഫ്  തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെംബർഷിപ്പ് ഉദ്ഘാടനവും പഠന ക്ലാസും നടന്നു

കഴക്കൂട്ടം: ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (DAWF)ന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെംബർഷിപ്പ് ഉദ്ഘാടനവും പഠന ക്ലാസും ഇന്ന് രാവിലെ 10 മണിക്ക് കാട്ടായിക്കോണം സർക്കാർ യു.പി സ്കൂളിൽ വച്ച് നടന്നു.

കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ മെംബർഷിപ്പ് ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ. പി.ടി.ബാബുരാജ് പഠന ക്ലാസ് ഉദ്ഘാടനവും നിർവഹിച്ചു.

ഡി.എ.ഡബ്ല്യു.എഫ്  തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വട്ടയം അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി അജി അമ്പാടി സ്വാഗതവും കഴക്കൂട്ടം ഏരിയ സെക്രട്ടറി എസ്. എ ശരത് നന്ദിയും പറഞ്ഞു.

സി.പി.ഐ (എം) ചന്തവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡോ ചന്തവിള മുരളി, അഡ്വ പരശുവയ്ക്കൽ മോഹനൻ (എൻ.പി.ആർ.ഡി കേന്ദ്ര കമ്മിറ്റി അംഗം), അഡ്വ ജയ ഡാളി (ഭിന്നശേഷി കോർപ്പറേഷൻ ചെയർപേഴ്സൺ) ഗീതാ റാണി എം.എസ് (ജില്ലാ ട്രഷറർ), തങ്കമണി (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow