തിരുവനന്തപുരം മങ്കയം വനത്തിൽ 5 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മങ്കയം വനത്തിൽ നിന്നും മൃതദേഹം കണ്ടെത്തി. ഏകദേശം അഞ്ചു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. മടത്തറ ശാസ്താംനട സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്. ഇയാളെ കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാനില്ലായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപം ആനയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറയുന്നു.കഴിഞ്ഞ ബുധനാഴ്ച്ച ശാസ്താം നടയിലെ വീട്ടിൽ നിന്നും പണിക്ക് അടിപ്പറമ്പ് ഉള്ള ബന്ധു വീട്ടിൽ പോയതാണ് ബാബു. സ്ഥിരമായി ബാബു സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വനത്തിലെ വഴിയാണ് മൃതദേഹം കണ്ടെത്തിയത്.
ദിവസങ്ങളായി ബാബു തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാർ വനത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് ദുർഗന്ധം വമിക്കാൻ തുടങ്ങിയത്. തുടർന്ന് അവിടെ നോക്കി ചെന്നപ്പോഴാണ് കൈലിയും ബാബു കൊണ്ട് പോയ വലയും കണ്ടത്.
What's Your Reaction?






