പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ബെവ്‌കോ ഔട്ട്‌ലെറ്റ് മാനേജറുടെ മേശയ്ക്ക് അടിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം വിജിലന്‍സിന് ലഭിച്ചു. കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധന നടത്തിയത്.
തട്ടിപ്പ് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിയെന്നും ആരോപണം ഉണ്ട്. ഉപഭോക്താക്കൾക്ക് കൊടുക്കാതെ പൂഴ്ത്തിയ ബില്ലുകൾ വിജിലൻസ് കണ്ടെത്തി. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു. നേരത്തെ കൊടുമണ്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മദ്യത്തിന് വില കൂടുതല്‍ ഈടാക്കുന്നതായി ഉപഭോക്താകളുടെ ഭാഗത്ത് നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.