കാസര്‍കോട് എട്ടുവയസുകാരന് തെരുവുനായയുടെ കടിയേറ്റു
കൈക്കും കാലിനും പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാസര്‍കോട്: പെര്‍ളയില്‍ എട്ടുവയസുകാരന് തെരുവുനായയുടെ കടിയേറ്റു. പെര്‍ള സ്വദേശി സതീശന്റെ മകനാണ് കടിയേറ്റത്. ബസ് സ്റ്റേപ്പില്‍ നില്‍ക്കുന്ന കുട്ടിയെ പിന്നിലൂടെ എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയെ നായ കടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നു. കൈക്കും കാലിനും പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസത്തിനിടെ അഞ്ചു പേരെയാണ് പ്രദേശത്ത് തെരുവുനായ കടിച്ചത്.
What's Your Reaction?