ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് സമാപനം; ചൊവ്വാഴ്ച വിധിയെഴുതും

ഒന്‍പതാം തീയതി രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്

Dec 7, 2025 - 20:00
Dec 7, 2025 - 20:00
 0
ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് സമാപനം; ചൊവ്വാഴ്ച വിധിയെഴുതും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു. ആവേശംനിറഞ്ഞ കലാശക്കൊട്ടോടെയാണ് പരസ്യപ്രചാരണത്തിന് സമാപനമായത്. ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകളാണ്. ഡിസംബര്‍ ഒന്‍പത് ചൊവ്വാഴ്ച ഏഴുജില്ലകള്‍ പോളിങ് ബൂത്തിലെത്തും. ഒന്‍പതാം തീയതി രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഈ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഞായറാഴ്ച കലാശക്കൊട്ടുണ്ടായി. സംഘര്‍ഷമൊഴിവാക്കാനായി മിക്കയിടത്തും പോലീസിന്റെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിധ്യമുണ്ടായിരുന്നു.

രണ്ടാംഘട്ടത്തില്‍ ഡിസംബര്‍ 11-ന് തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. ഇതിനുശേഷം ഡിസംബര്‍ 13-നാണ് വോട്ടെണ്ണല്‍. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow